മലയാളത്തിന്റെ ഭാവഗായകന്റെ മധുരസ്വരം നിലയ്ക്കുമ്പോള്‍ വലിയ വിടവാണ് അദ്ദേഹത്തിന്റെ അസ്സാന്നിധ്യം സംഗീത മേഖലയിലുണ്ടാക്കുന്നത്. ഒരുക്കാലത്ത് കെ ജെ യേശുദാസ്- പി ജയചന്ദ്രന്‍ എന്നിവര്‍ തന്നെയായിരുന്നു മലയാളത്തിലെ മിക്ക ഗാനങ്ങളും ആലപിച്ചിരുന്നത്. ഇപ്പോഴിതാ പി ജയചന്ദ്രന്റെ വിടവാങ്ങലില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്. സഹോദരതുല്യനായ ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു.