കോലിയുടെ നടത്തം അനുകരിച്ച് ഇഷാന്‍ കിഷന്‍, കോലി തിരിച്ചു ചെയ്തത് കണ്ടോ? വീഡിയോ വൈറല്‍

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (11:24 IST)
ഏഷ്യാ കപ്പ് നേട്ടത്തോടെ ലോകകപ്പിലേക്കുള്ള പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. സമീപകാലത്തെ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഏഷ്യാ കപ്പില്‍ കണ്ടത്. ഒത്തൊരമയോടെ എല്ലാ താരങ്ങളും കളത്തില്‍ നില്‍ക്കുന്ന കാഴ്ച ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്നു. കളികള്‍ക്ക് ശേഷവും താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. 
 
ഏഷ്യാ കപ്പ് ഫൈനലിന് ശേഷം സമ്മാനദാനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ നില്‍ക്കുന്ന സമയത്ത് ഇഷാന്‍ കിഷന്‍ വിരാട് കോലിയുടെ നടത്തം അനുകരിക്കുന്നത് വീഡിയോയില്‍ കാണാം. സഹതാരങ്ങളെയെല്ലാം ഇഷാന്‍ ഈ നടത്തത്തിലൂടെ ചിരിപ്പിക്കുന്നു. സാക്ഷാല്‍ വിരാട് കോലിയും ഇഷാന്‍ കിഷന്‍ തന്നെ അനുകരിക്കുന്നത് കണ്ട് പൊട്ടിച്ചിരിക്കുന്നു. 


തിരിച്ച് വിരാട് കോലിയും ഇഷാന്‍ കിഷന്റെ നടത്തം അനുകരിച്ചു കാണിക്കുന്നുണ്ട്. കാണികള്‍ പോലും അപ്പോള്‍ പൊട്ടിച്ചിരിക്കുന്നതായി കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article