തകർപ്പൻ ഫോമിൽ ഇഷാൻ കിഷൻ, സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ സെഞ്ചുറി

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2022 (16:48 IST)
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വമ്പൻ പ്രകടനവുമായി ഇന്ത്യൻ താരം ഇഷാൻ കിഷൻ. ജാർഖണ്ഡിന് വേണ്ടി ഒഡീഷയ്ക്കെതിരെയാണ് ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറി നേടിയത്. ഓപ്പണറായി ഇറങ്ങിയ കിഷൻ പുറത്താകാതെ 102 റൺസ് നേടി ടീമിനെ വിജയത്തിലേക്കെത്തിച്ചു. മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിൻ്റെ ആദ്യ വിജയമാണിത്.
 
അഞ്ചാമനായി ഇറങ്ങിയ കുമാർ സുരാജിനെ കൂട്ടുപിടിച്ചാണ് ഇഷാൻ ജാർഖണ്ഡിനെ 188 എന്ന മികച്ച സ്കോറിലേക്കെത്തിച്ചത്. 64 പന്തിൽ 5 ഫോറും 7 സിക്സും അടങ്ങുന്നതായിരുന്നു ഇഷാൻ്റെ ഇന്നിങ്ങ്സ്. കുമാർ സുരാജ് 25 പന്തിൽ 32 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 117 റൺസിന് പുറത്താകുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article