പാകിസ്ഥാൻ്റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണി, ഇന്ത്യയിൽ തന്നെ നടത്തുമെന്ന് അനുരാഗ് ഠാക്കൂർ

വ്യാഴം, 20 ഒക്‌ടോബര്‍ 2022 (18:04 IST)
ഇന്ത്യ ആതിഥ്യം വഹിക്കുന്ന അടുത്തവർഷത്തെ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. പാകിസ്ഥാനടക്കമുള്ള എല്ലാ രാജ്യങ്ങളും ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ബിസിസിഐയാണ് ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത്. കായികലോകത്തെ പവർഹൗസാണ് ഇന്ത്യ. അനേകം ലോകകപ്പുകൾ ഇവിടെ നടന്നിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പും ഇവിടെ തന്നെ നടക്കും. എല്ലാ രാജ്യങ്ങളും അതിൽ പങ്കെടുക്കുകയും ചെയ്യും. പാകിസ്ഥാനിൽ സുരക്ഷാപ്രശ്നമുള്ളതിനാൽ അക്കാര്യത്തിൽ ആഭ്യന്തര വകുപ്പാകും തീരുമാനമെടുക്കുക.ക്രിക്കറ്റിൽ മാത്രമല്ല ഒരുകാര്യത്തിലും മറ്റുള്ളവരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍