വിൻഡീസിനെ അട്ടിമറിച്ച് അയർലൻഡ്, മുൻ ചാമ്പ്യന്മാർ ടി20 ലോകകപ്പിൽ നിന്നും പുറത്ത്

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2022 (13:44 IST)
ടി20 ലോകകപ്പിൽ വമ്പന്മാരായ വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് അയർലൻഡ് സൂപ്പർ 12ൽ കടന്നു. തോൽവിയോടെ രണ്ട് തവണ ചാമ്പ്യന്മാരായ വിൻഡീസ് ടൂർണമെൻ്റിൽ നിന്നും പുറത്തായി. തോൽക്കുന്നവർ പുറത്താകുമെന്ന സാഹചര്യത്തിൽ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമായിരുന്നു.
 
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 147 റൺസ് എന്ന വിജയലക്ഷ്യം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് അയർലൻഡ് മറികടന്നത്. അയർലൻഡിൻ്റെ ഗാരോത് ഡെലാനിയാണ് കളിയിലേ കേമൻ. 23 പന്തിൽ നിന്നും 37 റൺസ് നേടിയ ആൻഡ്രൂ ബാൽബറിൻ്റെ വിക്കറ്റ് മാത്രമാണ് അയർലൻഡിന് നഷ്ടമായത്.
 
പോള്‍ സ്‌റ്റെര്‍ലിങ് 66*(48) ലോര്‍കന്‍ ടക്കര്‍ 45*(35) എന്നിവര്‍ പുറത്താകാതെ നിന്നു. സിംബാവെ- സ്കോട്ട്‌ലൻഡ് മത്സരത്തിലെ വിജയികൾ അയർലൻഡിനൊപ്പം ഗ്രൂപ്പ്12ലേക്ക് മുന്നേറും.

അനുബന്ധ വാര്‍ത്തകള്‍

Next Article