ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്

Webdunia
ശനി, 20 മാര്‍ച്ച് 2021 (12:31 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ വിജയികളെ ഇന്നറിയാം. പരമ്പരയിലെ അവസാന ടി20 മത്സരത്തിനിറങ്ങുമ്പോൾ മുൻ മത്സരങ്ങളിലേത് പോലെ തന്നെ തീ പാറുമെന്നുറപ്പ്. ടി20 ലോകകപ്പ് അടുത്ത സാഹചര്യത്തിൽ പരമ്പര വിജയം ഇരുടീമുകളുടെയും ആത്മവിശ്വാസം ഉയർത്തുന്നതിനെ സ്വാധീനിക്കും എന്നതും ഇന്നത്തെ മത്സരത്തെ പ്രത്യേകതയുള്ളതാക്കുന്നു.
 
തുടർച്ചയായി നാല് കളികളിൽ പരാജയപ്പെട്ട കെഎൽ രാഹുലിന് പകരം ഇഷാൻ കിഷൻ ടീമിൽ ഇടം നേടുമോ എന്നതാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തിൽ നിർണായകപ്രകടനം നടത്തിയ സൂര്യകുമാർ യാദവ് ടീമിൽ ഇടം നേടിയേക്കും.
 
അതേസമയം 2019 ഫെബ്രുവരിക്ക് ശേഷം ഇന്ത്യ ടി20 പരമ്പരകളിൽ ഇതുവരെയും തോൽവി അറിഞ്ഞിട്ടില്ല. 2014ന് ശേഷം ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരെ ടി20 പരമ്പര വിജയിക്കാനായിട്ടില്ല. എന്നാൽ മോർഗന്റെ ഇംഗ്ലണ്ട് വിദേശത്ത് കളിച്ച കഴിഞ്ഞ 5 ടി20 പരമ്പരകളും വിജയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article