രാജ്യത്ത് പ്രതിദിന കൊവിഡ് കേസ് 40000 കടന്നു; ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

ശ്രീനു എസ്

ശനി, 20 മാര്‍ച്ച് 2021 (10:23 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കേസ് 40000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 40,953 പേര്‍ക്കാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കൂടാതെ 24 മണിക്കൂറിനിടെ രോഗം മൂലം 188 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,15,55,284 ആയിട്ടുണ്ട്.
 
അതേസമയം ആകെ കൊവിഡ് മരണം 1,59,558 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,88,394 ആണ്. രാജ്യത്ത് നാലുകോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍