മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിക്കുന്ന ആപ്ലിക്കേഷൻ സ്റ്റോറായ 'മൊബൈൽ സേവ ആപ്സ്റ്റോർ പരീക്ഷണഘട്ടത്തിലാണെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചു.