സർക്കാർ ജീവനക്കാർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക, നിർദേശവുമായി കേന്ദ്രമന്ത്രി

ചൊവ്വ, 23 ഫെബ്രുവരി 2021 (15:40 IST)
ദില്ലി: രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾ ശക്തമാക്കി കേന്ദ്രസർക്കാർ. ജനങ്ങള്‍ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു.
 
അതേസമയം ഇ-വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നിർദേശവുമായി എത്തിയിരിക്കുകയാണ് മന്ത്രി.സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുമെന്നാണ് മന്ത്രി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.  ദില്ലിയിൽ 10,000 ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം മാത്രം പ്രതിമാസം 30 കോടി ഡോളർ ലാഭിക്കാൻ കഴിയുമെന്നും ഗഡ്‌കരി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍