ട്വെന്റി 20യിൽ നാഴികകല്ല് പിന്നിട്ട് രോഹിത്, നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

Webdunia
വെള്ളി, 19 മാര്‍ച്ച് 2021 (18:47 IST)
ട്വെന്റി 20 ക്രിക്കറ്റിൽ 9000 റൺസ് ക്ലബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി ഹി‌റ്റ്‌മാൻ. വിരാട് കോലിയാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരൻ. അതേസമയം ടി20യിൽ ഏറ്റവും കൂടുതൽ റൺസുകൾ എന്ന റെക്കോർഡ് വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 13,270 റൺസാണ് ഗെയ്‌ലിന്റെ പേരിലുള്ളത്.
 
342 മത്സരങ്ങളിൽ നിന്നും 133.36 സ്ട്രൈക്ക് റേറ്റോടെ 9,001 റൺസാണ് രോഹിത്തിന്റെ പേരിലുള്ളത്. ഇതിൽ ആറ് സെഞ്ചുറികളും 63 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഐപിഎല്ലിൽ 200 മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറിയും 39 ഫിഫ്റ്റികളും സഹിതം 5230 റണ്‍സും അന്താരാഷ്ട്ര ടി20യിൽ  നാല് സെഞ്ചുറിയും 21 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 2800 റണ്‍സുമാണ് ഹിറ്റ്‌മാന്‍റെ സമ്പാദ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article