T20 Worldcup: അത്ഭുതങ്ങളില്ല, അമേരിക്കയ്ക്കെതിരെയും സഞ്ജു പുറത്തുതന്നെ, ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരെഞ്ഞെടുത്തു

അഭിറാം മനോഹർ
ബുധന്‍, 12 ജൂണ്‍ 2024 (19:44 IST)
Indian Team, Worldcup
ടി20 ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടുന്നു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തിരെഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് കളികളിലും നിറം മങ്ങിയ ശിവം ദുബെയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ കളിയിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്.
 
ഗ്രൂപ്പ് ഘട്ടത്തിലെ 2 മത്സരങ്ങളും വിജയിച്ചാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. പാകിസ്ഥാനെയും കാനഡയേയുമാണ് യുഎസ് തോല്‍പ്പിച്ചത്. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്കെതിരെയും വിജയിക്കാനായാല്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്താനും സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിക്കാനും യുഎസിനാകും. ഇതോടെ പാകിസ്ഥാന്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്താകും. അതേസമയം ടൂര്‍ണമെന്റിലെ ഫേവറേറ്റ് ടീമുകളില്‍ ഒന്നാണ് ഇന്ത്യ. അതിനാല്‍ തന്നെ ഇന്ത്യ അനായാസകരമായി വിജയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article