പരമ്പര നിലനിർത്താൻ വിജയം അനിവാര്യം. രണ്ടാം ഏകദിനത്തിൽ ശ്രദ്ധാകേന്ദ്രം സഞ്ജു സാംസൺ

Webdunia
ഞായര്‍, 9 ഒക്‌ടോബര്‍ 2022 (08:50 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിൽ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുക. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പരയിൽ തിരിച്ചെത്താൻ വിജയം അനിവാര്യമാണ്.
 
രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഇന്നിറങ്ങുമ്പോൾ കഴിഞ്ഞമത്സരത്തിൽ 63 പന്തിൽ 86* ആയി തിളങ്ങിയ സഞ്ജു സാംസൺ തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രം. ക്യാപ്റ്റൻ ശിഖർ ധവാനൊപ്പം ശുഭ്മാൻ ഗിൽ,ഇഷാൻ കിഷൻ എന്നിവർ മികച്ച പ്രകടനം പുറത്തെടുത്താൽ മത്സരത്തിൽ ആധിപത്യം പുലർത്താൻ ഇന്ത്യയ്ക്കാവും.
 
അതേസമയം നായകൻ തെംബാ ബാവുമയുടെ മോശം ഫോമാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന പ്രശ്നം. ഇന്ത്യൻ യുവ നിരയ്ക്കെതിരെ കാസിസോ റബാഡയും ലുങ്കി എൻകിടിയടക്കമുള്ള പേസർമാർ തല്ല് വാങ്ങിയതും ദക്ഷിണാഫ്രിക്കയ്ക്ക് തലവേദനയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article