സ്പിന്‍ കരുത്തില്‍ ഇന്ത്യ; രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനു ഒന്‍പത് വിക്കറ്റ് നഷ്ടം

രേണുക വേണു
ശനി, 2 നവം‌ബര്‍ 2024 (18:41 IST)
India vs New Zealand

വാങ്കഡെ ടെസ്റ്റില്‍ ഇന്ത്യക്ക് ആധിപത്യം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് ആതിഥേയര്‍ നേടിയിരിക്കുന്നത്. ഒരു വിക്കറ്റ് ശേഷിക്കെ ന്യൂസിലന്‍ഡിന്റെ ലീഡ് 143 റണ്‍സ് മാത്രം. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 28 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഏഴ് റണ്‍സുമായി അജാസ് പട്ടേലാണ് ക്രീസില്‍. വില്യം ഒറൂര്‍ക്കാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. 
 
സ്‌കോര്‍ കാര്‍ഡ് 
 
ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് - 235/10 
 
ഇന്ത്യ ഒന്നാം ഇന്നിങ്‌സ് - 263/10 
 
ഇന്ത്യക്ക് 28 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് 
 
ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സ് - 171/9 
 
അര്‍ധ സെഞ്ചുറി നേടിയ വില്‍ യങ് (100 പന്തില്‍ 51) ആണ് ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. ഗ്ലെന്‍ ഫിലിപ്‌സ് (14 പന്തില്‍ 26), ഡെവന്‍ കൊണ്‍വെ (47 പന്തില്‍ 22), ഡാരില്‍ മിച്ചല്‍ (44 പന്തില്‍ 21) എന്നിവരും ചെറുത്തുനില്‍പ്പ് നടത്തി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 12.3 ഓവറില്‍ 52 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രന്‍ അശ്വിന് മൂന്ന് വിക്കറ്റ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article