ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയതുടക്കം, ബംഗ്ലാദേശിനെതിരെ 188 റൺസ് വിജയം

Webdunia
ഞായര്‍, 18 ഡിസം‌ബര്‍ 2022 (12:53 IST)
ബംഗ്ലാദേശിനോട് ഏകദിന സീരീസിലേറ്റ നാണക്കേടിന് ആദ്യ ടെസ്റ്റ് വിജയത്തിലൂടെ മറുപടി നൽകി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 513 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിൻ്റെ പോരാട്ടം 324 റൺസിൽ അവസാനിച്ചു. ആറ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ് മത്സരത്തിൻ്റെ അവസാന ദിനം ബംഗ്ലാദേശ് ആരംഭിച്ചത്.
 
ഇന്ന് 52 റൺസ് എടുക്കുന്നതിനിടെ അവശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലും മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാദവുമാണ് രണ്ടാമിന്നിങ്ങ്സിൽ ആതിഥേയരെ വരിഞ്ഞുമുറുക്കിയത്. രണ്ട് ഇന്നിങ്ങ്സിലുമായി അഞ്ച് എട്ട് വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്.
 
ബംഗ്ലാദേശിന് വേണ്ടി ഓപ്പണർ സാകിർ ഹസൻ(100),സഹ ഓപ്പണർ നജ്മുൾ ഹൊസൈൻ ഷാൻ്റോ(67) എന്നിവർ മികച്ച തുടക്കമാണ് നൽകിയത്.ക്യാപ്റ്റന്‍ ഷക്കീബുല്‍ ഹസ്സനും അര്‍ധ സെഞ്ചുറി കണ്ടെത്തി. എന്നാൽ മറ്റ് ബാറ്റർമാർക്കൊന്നും മികവിലെത്താൻ സാധിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article