India vs Afghanistan T20 Series: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 പരമ്പരയ്ക്ക് മറ്റന്നാള്‍ തുടക്കം. ജനുവരി 11 വ്യാഴാഴ്ച മുതല്‍ ജനുവരി 17 ബുധനാഴ്ച വരെയാണ് ട്വന്റി 20 മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.
ഒന്നാം ട്വന്റി 20 - ജനുവരി 11 വ്യാഴം - പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം മൊഹാലി
രണ്ടാം ട്വന്റി 20 - ജനുവരി 14 ഞായറാഴ്ച - ഹൊല്‍ക്കാര്‍ ക്രിക്കറ്റ് സ്റ്റേഡിയം ഇന്‍ഡോര്‍
മൂന്നാം ട്വന്റി 20 - ജനുവരി 17 ബുധനാഴ്ച - ചിന്നസ്വാമി സ്റ്റേഡിയം ബാംഗ്ലൂര്‍
ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് എല്ലാ മത്സരങ്ങളും. സ്‌പോര്‍ട്‌സ് 18 നെറ്റ് വര്‍ക്കിലും ജിയോ സിനിമാ ആപ്പിലും മത്സരം തത്സമയം കാണാം.