India vs Newzealand: കുത്തിയ കുഴിയിൽ വീണത് ഇന്ത്യ തന്നെ, സ്പിന്നർമാർക്കെതിരെ കുഴങ്ങി പേരുകേട്ട ബാറ്റിംഗ് നിര

അഭിറാം മനോഹർ

വെള്ളി, 25 ഒക്‌ടോബര്‍ 2024 (12:33 IST)
Pune Test
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. പുനെയില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ സ്പിന്‍ കുരുക്കില്‍ ന്യൂസിലന്‍ഡിനെ 259 റണ്‍സിന് ഒതുക്കിയ ഇന്ത്യ മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിനെതിരെ തകര്‍ച്ചയിലാണ്. ലഞ്ചിന് പിരിയുമ്പോള്‍ 7 വിക്കറ്റിന് 107 എന്ന നിലയിലാണ് ഇന്ത്യ. 11 റണ്‍സുമായി രവീന്ദ്ര ജഡേജയും 2 റണ്‍സുമായി വാഷിങ്ങ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്. 30 റണ്‍സ് വീതം നേടിയ യശ്വസി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്.
 
 നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ ആര്‍ അശ്വിന്റെയും വാഷിങ്ങ്ടണ്‍ സുന്ദറിന്റെയും ബൗളിംഗ് പ്രകടനങ്ങളുടെ മികവില്‍ ഇന്ത്യ 259 റണ്‍സില്‍ ഒതുക്കിയിരുന്നു. സുന്ദര്‍ 7 വിക്കറ്റും അശ്വിന്‍ 3 വിക്കറ്റുകളുമാണ് സ്വന്തമാക്കിയത്. രണ്ടാം ദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ വിരാട് കോലിയും സാന്‍്‌നര്‍ക്ക് മുന്നില്‍ കുരുങ്ങി. അനാവശ്യമായ ഷോട്ടിന് ശ്രമിച്ചായിരുന്നു കോലിയുടെ പുറത്താകല്‍. മികച്ച ഫോമില്‍ കളിച്ച റിഷഭ് പന്ത്(18) ഗ്ലെന്‍ ഫിലിപ്‌സിന് വിക്കറ്റ് നല്‍കി മടങ്ങി. സാന്‍്‌നറുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് സര്‍ഫറാസ് ഖാനും പുറത്തായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍