Rohit Sharma: നന്നായി കളിക്കാനാവുന്നില്ലെന്ന് എന്ന് തോന്നുന്നുവോ അന്ന് ഈ പണി നിർത്തും: രോഹിത് ശർമ

അഭിറാം മനോഹർ
ഞായര്‍, 10 മാര്‍ച്ച് 2024 (09:06 IST)
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ വിരമിക്കല്‍ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. താന്‍ നല്ല രീതിയില്‍ കളിക്കുന്നില്ലെന്ന് തോന്നിയാല്‍ അന്ന് തന്നെ കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കുമെന്ന് രോഹിത് ശര്‍മ വ്യക്തമാക്കി.
 
കുറച്ച് വര്‍ഷങ്ങളായി ഞാന്‍ മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്ന് കരുതുന്നു. കളിയിലും മെച്ചപ്പെട്ടതായാണ് കരുതുന്നത്. ഒരു ദിവസം നന്നായി കളിക്കാനാവുന്നില്ലെന്ന് തോന്നിയാല്‍ ഞാന്‍ വിരമിക്കും.ഞാന്‍ സംഖ്യകളില്‍ ശ്രദ്ധിക്കുന്ന വ്യക്തിയല്ല, ശരിയാണ് വലിയ റണ്‍സ് നേടുന്നതും പ്രധാനമാണ്. എന്നാല്‍ വ്യക്തിഗത നേട്ടത്തിനപ്പുറം നല്ല രീതിയില്‍ കളിക്കുകയാണെങ്കില്‍ വലിയ സ്‌കോറുകള്‍ വരും. രോഹിത് മത്സരശേഷം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article