എട്ട് കിലോയോളം ഭാരം കുറച്ചു, റൺസ് കണ്ടെത്തുന്നുണ്ട്, ഒരുപാട് കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ അവസരമില്ല: പരിഭവം പറഞ്ഞ് പൃഥ്വി ഷാ

Webdunia
ഞായര്‍, 9 ഒക്‌ടോബര്‍ 2022 (15:02 IST)
മികച്ച പ്രകടനങ്ങൾ പലതും നടത്തുന്നുണ്ടെങ്കിലും ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് യുവ ബാറ്റർ പൃഥ്വി ഷാ. ഇന്ത്യൻ ടീമിലെ പ്രധാനതാരങ്ങളെല്ലാം ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോയ സാഹചര്യത്തിൽ യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പര കളിക്കുന്നത്.
 
രജത് പാട്ടീദാർ, ഇഷാൻ കിഷൻ മുതലായ താരങ്ങളെല്ലാം ടീമിൽ ഇടം നേടിയപ്പോൾ പൃഥ്വി ഷായ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് താരത്തിൻ്റെ പ്രതികരണം. എനിക്ക് നിരാശയുണ്ട്. ഞാൻ റൺസെടുക്കുന്നുണ്ട്. ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്നു. എന്നിട്ടും എനിക്ക് ഒരു അവസരവും ലഭിക്കുന്നില്ല. ഫിറ്റ്നസ് നിലനിർത്താൻ ഞാൻ നന്നായി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎല്ലിന് ശേഷം 7-8 കിലോ ഭാരം കുറച്ചിട്ടുണ്ട്. മധുരപലഹാരങ്ങളും തണുത്ത പാനീയങ്ങളും കുറച്ചു. ജിമ്മിലാണ് കൂടുതൽ സമയം വിനിയോഗിക്കുന്നത്.
 
പക്ഷേ സാരമില്ല. ഞാൻ തയ്യാറാണെന്ന് തോന്നുമ്പോൾ സെലക്ടർമാർ എന്നെ കളിപ്പിക്കും. എനിക്ക് എന്ത് അവ്സരം ലഭിച്ചാലും അത് ഞാൻ നന്നായി ചെയ്യാൻ ശ്രമിക്കും. പൃഥ്വി ഷാ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article