നിലവിലെ ഫോം നോക്കേണ്ടതില്ല, ഓസീസ് ജേഴ്‌സിയില്‍ വാര്‍ണര്‍ തിളങ്ങുമെന്ന് പോണ്ടിംഗ്

അഭിറാം മനോഹർ
ചൊവ്വ, 28 മെയ് 2024 (15:19 IST)
2024ലെ ടി20 ലോകകപ്പിലേക്ക് പോകുന്ന ഓസീസ് ടീമിലെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഫോമിനെ പറ്റി ആശങ്കയില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസമായ റിക്കി പോണ്ടിംഗ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 2024 ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ വാര്‍ണര്‍ക്ക് സാധിച്ചിരുന്നില്ല. ടൂര്‍ണമെന്റ് മികച്ച രീതിയില്‍ തന്നെ വാര്‍ണര്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് പരിക്കേറ്റത്. പോണ്ടിംഗ് പറഞ്ഞു.
 
 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ മടങ്ങുമ്പോള്‍ വാര്‍ണര്‍ ഫോമില്‍ തിരികെയെത്തി റണ്‍സുകള്‍ നേടും. എനിക്ക് അവനെ പറ്റിയോ അവന്റെ ഫോമിനെ പറ്റിയോ ആശങ്കകളില്ല.പോണ്ടിംഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article