വിരാമമായത് നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന്, രാമപ്രതിഷ്ടാ വിഷയത്തിൽ കുറിപ്പുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം

അഭിറാം മനോഹർ

ചൊവ്വ, 23 ജനുവരി 2024 (14:45 IST)
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ട ചടങ്ങില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനെരിയ. ഇന്നലെ നടന്ന പ്രാണ്‍ പ്രതിഷ്ടാ ചടങ്ങില്‍ ഇന്ത്യയിലെ പ്രമുഖരായി നിരവധി പേരാണ് അണിനിരന്നത്. പ്രാണ്‍ പ്രതിഷ്ടയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പ്രമുഖര്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. ഇത്തരത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് മുന്‍ പാക് താരത്തിന്റെ കുറിപ്പും.
 

सदियों को प्रतीक्षा पूर्ण हुई, प्रतिज्ञा पूर्ण हुई, प्राण-प्रतिष्ठा पूर्ण हुई pic.twitter.com/4hhNm2MDoS

— Danish Kaneria (@DanishKaneria61) January 22, 2024
പ്രാണ്‍ പ്രതിഷ്ട ചടങ്ങിന് പിന്നാലെ ഓസീസ് ഓപ്പണറായ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജും ആശംസകള്‍ അര്‍പ്പിച്ചിരുന്നു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി വാഗ്ദാനം നിറവേറ്റപ്പെട്ടു, പ്രാണ പ്രതിഷ്ട പൂര്‍ത്തിയായി എന്നാണ് കനേരിയയുടെ പോസ്റ്റ്. രാം ലല്ലയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. അനില്‍ ദല്‍പതിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ഏക ഹിന്ദു വിശ്വസിയാണ് ഡാനിഷ് കനേരിയ. അതേസമയം ശ്രീരാമന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ജയ് ശ്രീ റാം ഇന്ത്യ എന്നാണ് വാര്‍ണര്‍ പോസ്റ്റ് ചെയ്തത്. സമാനമായ പോസ്റ്റ് തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ കേശവ് മഹാരാജും പങ്കുവെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍