കോലി ചെയ്തത് പോലെ ബാബർ ഒരു ഇടവേളയെടുക്കണം, ശക്തമായി തിരിച്ചുവരാൻ അവന് കഴിയും ഉപദേശവുമായി മുൻ താരം

ബുധന്‍, 3 ജനുവരി 2024 (18:48 IST)
ലോകകപ്പ് ക്രിക്കറ്റിലെ മോശം പ്രകടനം ടെസ്റ്റ് ഫോര്‍മാറ്റിലും തുടരുകയാണ് പാക് സൂപ്പര്‍ താരമായ ബാബര്‍ അസം. വിരാട് കോലിയുമായി വരെ താരതമ്യം ചെയ്യപ്പെട്ട ബാബര്‍ അസമിന് കഴിഞ്ഞ വര്‍ഷം കാര്യമായ നേട്ടങ്ങളൊന്നും തന്നെ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലും മോശം പ്രകടനമാണ് ബാബര്‍ തുടരുന്നത്. ഈ സാഹചര്യത്തില്‍ ബാബര്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ പാകിസ്ഥാന്‍ സ്പിന്നര്‍ മുഷ്താഖ് അഹമ്മദ്.
 
കോലി ചെയ്തത് പോലെ മോശം ഫോമില്‍ നിന്നും തിരിച്ചെത്താന്‍ ബാബര്‍ ക്രിക്കറ്റില്‍ നിന്നും താത്കാലികമായി ബ്രേയ്ക്ക് എടുക്കണമെന്നാണ് മുഷ്താഖ് അഹമ്മദ്ദ് പറയുന്നത്. ഫോമിലല്ലാതിരുന്നപ്പോള്‍ കോലി ചെയ്തത് അങ്ങനെയാണ്. ഒരു കളിക്കാരന്‍ മാനസികമായി അസ്വസ്ഥനായിരിക്കുമ്പോള്‍ ഇടവേളയെടുക്കുന്നതാണ് നല്ലത്. കരിയറില്‍ ഒരു മോശം സമയം വന്നപ്പോള്‍ വിരാട് കോലി അങ്ങനെയാണ് ചെയ്തത്. അതിന് ശേഷം അദ്ദേഹം ഫോമിലേയ്ക്ക് തിരിച്ചെത്തി. പാകിസ്ഥാന്‍ മാനേജ്‌മെന്റ് ബാബറിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും വിശ്രമം എടുക്കാന്‍ താരത്തെ ഉപദേശിക്കുകയും ചെയ്യണമായിരുന്നുവെന്നും മുഷ്താഖ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍