Bramayugam Movie: 'ശരിക്കും ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്?' ഭ്രമയുഗത്തിന്റെ അടുത്ത സസ്‌പെന്‍സ് പുറത്തുവിട്ട് മമ്മൂട്ടി, പോസ്റ്ററിലുള്ള താരത്തെ മനസിലായോ?

ബുധന്‍, 3 ജനുവരി 2024 (11:44 IST)
Sidharth Bharathan from Bramayugam

Bramayugam Movie: ഓരോ അപ്‌ഡേറ്റുകള്‍ വരും തോറും മമ്മൂട്ടി ചിത്രം ഭ്രമയുഗത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരുകയാണ്. മമ്മൂട്ടിയുടെ ഭയപ്പെടുത്തുന്ന ലുക്കിനു പിന്നാലെ ഇപ്പോള്‍ ഭ്രമയുഗത്തിലെ മറ്റൊരു അഭിനേതാവിന്റെ ലുക്കും പുറത്തുവന്നിരിക്കുന്നു. മമ്മൂട്ടി തന്നെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. 


നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതനെയാണ് ഈ പോസ്റ്ററില്‍ കാണുന്നത്. മുന്‍ പോസ്റ്ററുകള്‍ പോലെ തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ കഥാപാത്രത്തിന്റെ ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 

Read here: Mammootty in 2024: ഇടിയുണ്ട്, ഹൊററുണ്ട്, സ്റ്റൈലുണ്ട്; മെഗാ വോള്‍ട്ടേജില്‍ മമ്മൂട്ടി, 2024 ലും നിങ്ങള്‍ ഞെട്ടും !
 
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം (Bramayugam)  ഫെബ്രുവരിയില്‍ റിലീസ് ചെയ്തേക്കും. ഹൊറര്‍ ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ദുര്‍മന്ത്രവാദിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് വിവരം. ഫെബ്രുവരി 15 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍