എനിക്കൊന്നും തെളിയിക്കാനില്ല, ഫോമിൽ ആശങ്കയുമില്ല: വിമർശകരുടെ വായടപ്പിച്ച് കോലി

ചൊവ്വ, 11 ജനുവരി 2022 (17:41 IST)
തന്റെ ബാറ്റിങ് ഫോമിൽ ആശങ്കയില്ലെന്നും തനിക്ക് ഒന്നും തന്നെ തെളിയിക്കാനില്ലെന്നും ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോലി. പരിക്ക് ക്രിക്കറ്റ് താരങ്ങളുടെ കരിയറിന്റെ ഭാഗമാണെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. സൗത്താഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോലിയുടെ പ്രതികരണം. പരിക്കേറ്റ കോലി രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.  
 
എന്‍റെ മോശം ഫോമിനെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് ഇതാദ്യമല്ല. കരിയറില്‍ മുമ്പ് ചിലപ്പോഴൊക്കെ സംഭവിച്ചിട്ടുണ്ട്. 2014ലെ ഇംഗ്ലണ്ട് പര്യടനം ഇത്തരത്തിലൊന്നായിരുന്നു. മറ്റുള്ളവർ കാണുന്നത് പോലെയല്ല എന്നെ ഞാൻ കാണുന്നത്. ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താൻ ശ്രമിക്കുന്നതിലും ഞാൻ അഭിമാനിക്കുന്നു. ദീർഘകാലമായി ഞാൻ ഇന്ത്യൻ ടീമിൽ കളിക്കുന്നു. എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനോ തെളിയിക്കാനോ ഇല്ല. കോലി പറഞ്ഞു.
 
കേപ് ടൗണില്‍ ഇന്ന് ഇന്ത്യൻസമയം ഉച്ചയ്ക്ക് രണ്ടിനാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. ജയിച്ചാല്‍ ചരിത്രത്തിലാദ്യമായി സൗത്താഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍