രഹാനെയേയും പുജാരയേയും കൈവിടാതെ കോലി; മൂന്നാം ടെസ്റ്റില്‍ രണ്ട് മാറ്റം

ചൊവ്വ, 11 ജനുവരി 2022 (14:06 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിനു തുടക്കമായി. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. നായകന്‍ വിരാട് കോലി ടീമിലേക്ക് തിരിച്ചെത്തി. ഹനുമ വിഹാരി പ്ലേയിങ് ഇലവനില്‍ ഇല്ല. മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. മോശം ഫോമിനെ തുടര്‍ന്ന് കരിയര്‍ മുള്‍മുനയില്‍ നില്‍ക്കുന്ന ചേതേശ്വര്‍ പുജാരയേയും അജിങ്ക്യ രഹാനെയേയും പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്തി. ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്.
 
ഇന്ത്യ, പ്ലേയിങ് ഇലവന്‍: കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍