ദക്ഷിണാഫ്രിക്കന്‍ താരം റസ്സി വാന്‍ ഡര്‍ ദസ്സനുമായി ശീതയുദ്ധത്തില്‍ ഏര്‍പ്പെടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലാണ് സംഭവം. പന്ത് ബാറ്റ് ചെയ്യുമ്പോള്‍ വാന്‍ ഡര്‍ ദസ്സന്‍ സ്ലെഡ്ജ് ചെയ്തിരുന്നു. ' കാര്യങ്ങള്‍ വ്യക്തമായി അറിയില്ലെങ്കില്‍ ഒന്ന് വായടച്ച് ഇരിക്ക്' എന്നാണ് പന്ത് ദക്ഷിണാഫ്രിക്കന്‍ താരത്തോട് പറഞ്ഞത്.