മുംബൈ ഇന്ത്യൻസിന്റെ ഐപിഎല്ലിലെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. നിരന്തരമായ പരിക്കിനെ തുടർന്ന് ഏറെ കാലമായി മോശം പ്രകടനമാണ് താരം നടത്തുന്നത്. എന്നാൽ ഇപ്പോഴിതാ വരാനിരിക്കുന്ന ഐപിഎൽ സീസണിൽ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ നായകനായി ഹാർദിക് പാണ്ഡ്യയെത്തുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.