അതേസമയം ബംഗ്ലദേശ് നിരയിൽ യാസിര്‍ അലി (55), നൂറുല്‍ ഹസന്‍ (41) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.ബോള്‍ട്ടിന് പുറമെ ടിം സൗത്തി മൂന്നും കെയ്ല്‍ ജെയ്മിസണ്‍ രണ്ടും വിക്കറ്റ് നേടി.ബംഗ്ലാദേശ് ഫോളോ ഓണ്‍ വഴങ്ങിയെങ്കിലും കിവീസ് ഇതിഹാസം റോസ് ടെയ്‌ലറുടെ അവസാന ടെസ്റ്റ് മത്സരം എന്ന നിലയിൽ ടെയ്‌ലർക്ക് ബാറ്റിങിന് അവസരം ഒരുക്കാൻ കിവികൾ തയ്യാറായേക്കുമെന്നാണ് കരുതുന്നത്. 28 റൺസാണ് താരം ആദ്യ ഇന്നിങ്സിൽ നേടിയത്.