ഏറെ കാലമായി വിജയിച്ചുനിൽക്കുന്നവനാണവൻ, പരാജയപ്പെടാൻ അവന് അവകാശമുണ്ട്: കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ

ഞായര്‍, 9 ജനുവരി 2022 (18:25 IST)
ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് ഓസീസ് താരം ഡേവിഡ് വാർണർ.കോലിക്ക് പരാജയപ്പെടാൻ അവകാശമുണ്ടെന്ന് വാർണർ പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകൻ ബോറിയ മജുംദാറിൻ്റെ ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കഴിഞ്ഞ ഏതാനും വർഷമായി കോലിയുടെ ഫോമിനെ കുറിച്ച് പലരും പറയുന്നു. നമ്മൾ ഒരു മഹാമാരിക്കാലത്തിലൂടെയാണ് കടന്നുപോയത്. കോലിയുടെ മികവ് എന്തുമാത്രമുണ്ടെന്ന് നമ്മൾ കണ്ടതാണ്. പരാജയപ്പെടാനും കോലിക്ക് അവകാശമുണ്ട്. ചെയ്യുന്നതിലെല്ലാം മികവ് കാണിച്ചിരുന്നതിലൂടെ നിങ്ങൾ തോൽക്കാനുള്ള അവകാശവും നേടി. വാർണർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍