Royal Challengers Bangalore: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഐപിഎല്ലിലെ തങ്ങളുടെ നിര്‍ണായക മത്സരത്തിന് ഇറങ്ങും. ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ ശക്തരായ രാജസ്ഥാന്‍ റോയല്‍സാണ് ആര്‍സിബിയുടെ എതിരാളികള്‍. 11 കളികളില്‍ അഞ്ച് ജയവും ആറ് തോല്‍വിയുമായി 10 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ആര്‍സിബി ഇപ്പോള്‍.
ഇന്ന് രാജസ്ഥാനോട് ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്താന്‍ ആര്‍സിബിക്ക് സാധിക്കും. മാത്രമല്ല അതിനുശേഷം ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ മാത്രമേ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കൂ.
ഇന്നത്തെ മത്സരം അടക്കം മൂന്ന് കളികള്‍ കൂടിയാണ് ആര്‍സിബിക്ക് ഉള്ളത്. മൂന്നിലും വെറുതെ ജയിച്ചാല്‍ പോരാ ആര്‍സിബിക്ക് മികച്ച മാര്‍ജിനില്‍ ജയിക്കാനും ശ്രമിക്കണം. എന്നാല്‍ മാത്രമേ പ്ലേ ഓഫില്‍ കയറാന്‍ സാധിക്കൂ.