നിര്‍ണായക മത്സരത്തില്‍ ഹൈദരബാദിനെ തോല്‍പ്പിച്ച് ലഖ്‌നൗ; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവം

ശനി, 13 മെയ് 2023 (20:59 IST)
നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്‌നൗ ലക്ഷ്യം കണ്ടു. 
 
പ്രേരക് മങ്കാദ് 45 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങിയതായിരുന്നു പ്രേരകിന്റെ ഇന്നിങ്‌സ്. നിക്കോളാസ് പൂരാന്‍ വെറും 13 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം പുറത്താകാതെ 44 റണ്‍സ് നേടി. മര്‍ക്കസ് സ്റ്റോയ്‌നിസ് 25 പന്തില്‍ 40 റണ്‍സെടുത്തു. 
 
പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് ലഖ്‌നൗ ഇപ്പോള്‍. 12 കളികളില്‍ നിന്ന് ആറ് ജയവും അഞ്ച് തോല്‍വിയുമായി 13 പോയിന്റാണ് ലഖ്‌നൗവിന് ഇപ്പോള്‍ ഉള്ളത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും കൂടി വിജയിച്ചാല്‍ ലഖ്‌നൗവിന് പ്ലേ ഓഫ് ഉറപ്പിക്കാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍