Rohit Sharma: രോഹിത്തിന്റെ സിക്‌സ് കണ്ട് കരച്ചിലിന്റെ വക്കോളമെത്തി റിതിക, വീഡിയോ

ശനി, 13 മെയ് 2023 (12:07 IST)
Rohit Sharma: ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ പാടുപെടുന്ന രോഹിത് ശര്‍മയെയാണ് ആരാധകര്‍ ഈ ഐപിഎല്‍ സീസണില്‍ ഉടനീളം കണ്ടത്. ഒടുവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ രോഹിത് ഫോം വീണ്ടെടുത്തു. തുടക്കം മുതല്‍ പ്രഹരിക്കുകയെന്ന തന്റെ ശൈലി ഗുജറാത്ത് ബൗളര്‍മാര്‍ക്കെതിരെ രോഹിത് പുറത്തെടുക്കുകയായിരുന്നു. ഈ സീസണില്‍ മിക്ക കളികളിലും പൂജ്യത്തിനും ഒറ്റയക്കത്തിനും പുറത്തായ രോഹിത് ഗുജറാത്തിനെതിരെ 18 പന്തില്‍ 29 റണ്‍സ് നേടി. 
 
തുടര്‍ച്ചയായി അഞ്ച് കളികളിലാണ് രോഹിത് ഒറ്റയക്കത്തിനു പുറത്തായത്. അതുകൊണ്ട് തന്നെ ഗുജറാത്തിനെതിരായ രോഹിത്തിന്റെ ഇന്നിങ്‌സ് ആരാധകര്‍ക്ക് വലിയ സന്തോഷം പകരുന്നതായിരുന്നു. ഗ്യാലറിയില്‍ ഇരുന്ന് കളി കാണുകയായിരുന്ന രോഹിത്തിന്റെ പങ്കാളി റിതികയേയും രോഹിത്തിന്റെ തിരിച്ചുവരവ് സന്തോഷിപ്പിച്ചു. 

There's the @ImRo45 we all love to see - short and pulled away beautifully for six #IPLonJioCinema #TATAIPL #GTvMI pic.twitter.com/M3RPWoyx5E

— JioCinema (@JioCinema) May 12, 2023
ഗുജറാത്ത് പേസര്‍ മോഹിത് ശര്‍മയുടെ പന്തില്‍ ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ അനായാസം രോഹിത് സിക്‌സര്‍ പറത്തിയപ്പോള്‍ റിതികയെ സ്‌ക്രീനില്‍ കാണിച്ചു. സന്തോഷത്താല്‍ കണ്ണ് നിറഞ്ഞ അവസ്ഥയിലായിരുന്നു റിതിക അപ്പോള്‍. ഇന്നലെത്തെ ഇന്നിങ്‌സ് രോഹിത്തിനും ഏറെ ആത്മവിശ്വാസം പകരുന്നതായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍