UAE vs Bangladesh: എന്താണ് കടുവകളെ, നിങ്ങൾ ഇത്രയെ ഉള്ളോ ?, ടി20യിൽ ബംഗ്ലാദേശിനെ അട്ടിമറിച്ച് യുഎഇ

അഭിറാം മനോഹർ

ചൊവ്വ, 20 മെയ് 2025 (19:07 IST)
Historic win for UAE against Bangladesh
ടി20 ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ചരിത്ര വിജയം സ്വന്തമാക്കി യുഎഇ ക്രിക്കറ്റ് ടീം. ഷാര്‍ജ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 205 റണ്‍സ് പിന്തുടര്‍ന്ന യുഎഇ 19.5 ഓവറിലാണ് ലക്ഷ്യം മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.
 
33 പന്തില്‍ 59 റണ്‍സെടുത്ത തന്‍സിദ് ഹസനും 24 പന്തില്‍ 45 റണ്‍സുമായി തൗഹിദ് ഹൃദോയ്, 40 റണ്‍സുമായി ലിറ്റണ്‍ ദാസ് എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇക്കായി 42 പന്തില്‍ 82 റണ്‍സുമായി തകര്‍ത്തടിച്ച മുഹമ്മദ് വസീമാണ് മത്സരം മാറ്റിമറിച്ചത്. ഒന്നാം വിക്കറ്റില്‍ വസീം- മൊഹമ്മദ് സോഹൈബ്(34 പന്തില്‍ 38) സഖ്യം 107 റണ്‍സ് ചേര്‍ത്താണ് മടങ്ങിയത്. വാലറ്റത്ത് 6 പന്തില്‍ 15 റണ്‍സുമായി തിളങ്ങിയ ഹൈദര്‍ അലിയാണ് യുഎഇയെ ചരിത്രവിജയത്തിലെത്തിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍