Virat Kohli: വിരാട് കോലി മിഡിൽസെക്സിലേക്കോ?, കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഇംഗ്ലണ്ടിൽ നിന്നും ക്ഷണം

അഭിറാം മനോഹർ

ഞായര്‍, 18 മെയ് 2025 (19:12 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ സൂപ്പര്‍ വിരാട് കോലിയെ കൗണ്ടി ക്രിക്കറ്റിലേക്ക് ക്ഷണിച്ച് മിഡില്‍സെക്‌സ് കൗണ്ടി ക്രിക്കറ്റ് ക്ലബ്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളായിട്ടും കോളി ഇതുവരെ കൗണ്ടിയില്‍ കളിച്ചിട്ടില്ല. ഇംഗ്ലണ്ടിലാണ് താരം നിലവില്‍ ജീവിക്കുന്നതും ഈ സാഹചര്യത്തിലാണ് കോലിയെ കൗണ്ടി ക്രിക്കറ്റിലേക്ക് മിഡില്‍സെക്‌സ് ക്ഷണിച്ചിരിക്കുന്നത്.
 
 അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്ററാണ് കോലി. അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹമുണ്ട്. മിഡില്‍സെക്‌സ് കൗണ്ടി ക്രിക്കറ്റ് ക്ലബ് ഡയറക്ടറായ അലന്‍ കോള്‍മാന്‍ പറഞ്ഞു. 2018ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനസമയത്ത് സറെ ക്ലബി കോലിയ്ക്ക് അവസരം ലഭിച്ചിരുന്നെങ്കിലും കഴുത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് കോലിയ്ക്ക് കളിക്കാനായിരുന്നില്ല. പിന്നീട് താരം കൗണ്ടിയില്‍ കളിക്കാന്‍ ശ്രമം നടത്തുകയും ചെയ്തില്ല. സമീപകാലത്തായി ചേതേശ്വര്‍ പുജാര, യൂസ്വേന്ദ്ര ചഹല്‍, ശാര്‍ദൂല്‍ ഠാക്കൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇംഗ്ലീഷ് കൗണ്ടിയില്‍ കളിച്ചിരുന്നു.
 
 ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ കോലി ഇംഗ്ലണ്ടിലേക്ക് പൂര്‍ണ്ണമായും താമസം മാറുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് താരത്തിന് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍