Shubman Gill: ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തന്നെ?, ഗംഭീറിനെ വീട്ടിലെത്തി കണ്ടു, അഞ്ച് മണിക്കൂറോളം നീണ്ട ചർച്ച

അഭിറാം മനോഹർ

ഞായര്‍, 18 മെയ് 2025 (18:40 IST)
രോഹിത് ശര്‍മ വിരമിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പുതിയ നായകനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ. ഐപിഎല്ലിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസ് നടക്കാനിരിക്കെയാണ് കോലിയും രോഹിത്തും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവതാരമായ ശുഭ്മാന്‍ ഗില്ലാകും ഇന്ത്യയുടെ ഭാവി നായകനെന്നാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ലഭിക്കുന്ന വാര്‍ത്ത. ഇതിനിടെ ഗില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെ വീട്ടിലെത്തി കണ്ടതായുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഏതാണ്ട് അഞ്ച് മണിക്കൂറോളം ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
 
ഗംഭീറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഇന്ത്യന്‍ റ്റീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച് ഗില്ലിനെ കണ്ടിരുന്നു. ഇരുവരും തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. ഐപിഎല്ലില്‍ ഗുജറാത്ത് നായകനായുള്ള ഗില്ലിന്റെ പ്രകടനം ബിസിസിഐയെ തൃപ്തിപ്പെടുത്തിയതായാണ് സൂചന. ഗില്ലിനെ നായകനാക്കി ഒരു തലമുറമാറ്റം ടെസ്റ്റ് ക്രിക്കറ്റില്‍ നടപ്പിലാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍