യുവി ചെയ്ത റോൾ ചെയ്യുന്നത് അവൻ, സെമിയിലും ഫൈനലിലും ആവർത്തിച്ചാൽ കിരീടം ഇന്ത്യയ്ക്ക് തന്നെയെന്ന് ശ്രീശാന്ത്

അഭിറാം മനോഹർ
ബുധന്‍, 26 ജൂണ്‍ 2024 (19:29 IST)
2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ കിരീടനേട്ടത്തില്‍ യുവരാജ് സിംഗ് ചെയ്തതിന് സമാനമായ റോളാണ് ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യ ഇപ്പോള്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ മുന്‍ താരമായ പേസര്‍ എസ് ശ്രീശാന്ത്.  ഐപിഎല്ലിലെ പരാജയത്തിന് ശേഷം തനിക്കെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് പ്രകടനത്തിലൂടെ മറുപടി നല്‍കാന്‍ ഹാര്‍ദ്ദിക്കിനായെന്നും ശ്രീശാന്ത് പറഞ്ഞു.
 
സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളിലെ ഹാര്‍ദ്ദിക്കിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്ന് ശ്രാശാന്ത് അഭുപ്രായപ്പെട്ടത്. 2011 ലോകകപ്പില്‍ ടീമിനായി ചെയ്തത് എന്താണോ അത് ചെയ്യാന്‍ ഹാര്‍ദ്ദിക്കിനാകുമെന്ന് ഞാന്‍ കരുതുന്നു. വെസ്റ്റിന്‍ഡീസില്‍ രോഹിത് കിരീടം ഉയര്‍ത്തിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ടി20 ലോകകപ്പില്‍ കളിച്ച 6 മത്സരങ്ങളില്‍ നിന്നും 8 വിക്കറ്റും 116 റണ്‍സാണ് ഹാര്‍ദ്ദിക് ഇതുവരെ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article