ഹർദിക് പാണ്ഡ്യയുടെ വിവാഹ ജീവിതത്തിൽ നാലുവർഷത്തിനുശേഷം എന്ത് സംഭവിച്ചു? കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന് ആരാധകരുടെ കണ്ടെത്തൽ

കെ ആര്‍ അനൂപ്

വെള്ളി, 24 മെയ് 2024 (17:54 IST)
ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുടെ പ്രണയവും വിവാഹവും എല്ലാം വാർത്തകളിൽ 2020 ജനുവരി ഒന്നിനായിരുന്നു ഹർദിക് പാണ്ഡ്യയുടെയും നടാഷ സ്റ്റാൻകോവിക്കിന്റെയും വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാലമായതിനാൽ ലളിതമായ ചടങ്ങുകളോടെ വിവാഹ നിശ്ചയം നടന്നു. അതേവർഷം മെയ് 30ന് താരം വിവാഹിതനായി. രണ്ടു മാസങ്ങൾക്കിപ്പുറം ഇരുവർക്കും കുഞ്ഞും ജനിച്ചു. 2023 ഫെബ്രുവരി 14ന് ഉദയ്‌പൂരിൽ വച്ച് ഇവർ വിവാഹപ്രതിജ്ഞ പുതുക്കിയിരുന്നു. എന്നാൽ ആ സന്തോഷ കാലങ്ങൾ കടന്നുപോയി. വിവാഹം കഴിഞ്ഞ് നാലു വർഷങ്ങൾ പിന്നിടുമ്പോൾ ഹർദിക് പാണ്ഡ്യയുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
 
ഹർദ്ദിക്കും ഭാര്യയും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും രണ്ടാൾക്കും അകൽച്ച ഉണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം ടാഗ് ചെയ്തുകൊണ്ട് പോസ്റ്റുകൾ പങ്കുവയ്ക്കുന്നില്ല. മാത്രമല്ല നടാഷ സ്റ്റാൻകോവിക് പാണ്ഡ്യാ എന്ന പേര് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്ന് മാറ്റി നടാഷ സ്റ്റാൻകോവിക് എന്നാക്കിയിരുന്നു നടാഷ. മാർച്ച് നാലിന് നടാഷയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. എന്നാൽ ഹർദിക്കിന്റെ ഭാഗത്തുനിന്ന് ഒരു പോസ്റ്റും ഉണ്ടായില്ല. തീർന്നില്ല ഹർദിക്കും ആയുള്ള എല്ലാ പോസ്റ്റുകളും നടാഷ നീക്കം ചെയ്യുകയും ചെയ്തു. മകൻ അഗസ്ത്യ കൂടെയുള്ള ഒരു ചിത്രമേ നട പേജിൽ സൂക്ഷിച്ചിട്ടുള്ളൂ.
 
ഐപിഎൽ മത്സരങ്ങൾ നടക്കുമ്പോൾ നടാഷയെ ഗാലറിയിൽ കണ്ടതുമില്ല.ഹർദിക്കിന്റെ ‘മുംബൈ ഇന്ത്യൻസ്’ ടീമിനെ പിന്തുണച്ചു കൊണ്ടുള്ള ഒരു പോസ്റ്റും നടാഷ പങ്കുവെക്കുകയും ചെയ്തില്ല.ഇപ്പോഴും ഹർദിക്കിന്റെ സഹോദരൻ കൃണാൽ പാണ്ഡ്യയും സഹോദരപത്നി പൻഖൂരിയും നടാഷയുടെ പോസ്റ്റുകൾക്ക് കമന്റുകൾ ഇടാറുണ്ട്.നടാഷയും ഹർദിക്കും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടായിട്ടുണ്ടെന്നും നല്ല രീതിയിലല്ല ഇരുവർക്കും ഇടയിലുള്ള കാര്യങ്ങൾ കടന്നു പോകുന്നത് എന്നുമാണ് റിപ്പോർട്ടുകൾ.  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍