അയ്യയ്യേ നാണക്കേട്..! യുഎസ്എയോടു തോറ്റ് ബംഗ്ലാദേശ്

രേണുക വേണു

ബുധന്‍, 22 മെയ് 2024 (13:06 IST)
Bangladesh

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി യുഎസ്ഇ (യുണൈറ്റഡ് സ്റ്റേറ്റ്‌സ്). ഹൂസ്റ്റണില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് യുഎസ് വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ യുഎസ് വിജയത്തിലെത്തി. 
 
മൂന്ന് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്റ്റീവന്‍ ടെയ്‌ലറാണ് യുഎസിനു വേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയത്. 47 പന്തില്‍ 58 റണ്‍സ് നേടിയ തൗഹിദ് ഹൃദയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 
 
മറുപടി ബാറ്റിങ്ങില്‍ ഹര്‍മീത് സിങ് (13 പന്തില്‍ പുറത്താകാതെ 33), കോറി ആന്‍ഡേഴ്‌സണ്‍ (25 പന്തില്‍ പുറത്താകാതെ 34) എന്നിവര്‍ ചേര്‍ന്നാണ് യുഎസിനെ വിജയത്തിലെത്തിച്ചത്. ഓപ്പണര്‍ സ്റ്റീവന്‍ ടെയ്‌ലര്‍ 28 റണ്‍സ് നേടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍