ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

അഭിറാം മനോഹർ
ബുധന്‍, 26 ജൂണ്‍ 2024 (18:40 IST)
Messi, Argentina
കോപ്പ അമേരിക്കയില്‍ ചിലിക്കെതിരെ നടന്ന മത്സരത്തില്‍ താന്‍ കളിച്ചത് പൂര്‍ണ്ണ ആരോഗ്യത്തോടെയല്ലെന്ന് വെളിപ്പെടുത്തി സൂപ്പര്‍ താരം ലയണല്‍ മെസ്സി. മത്സരശേഷമാണ് താന്‍ കടുത്ത പനിയും ഒപ്പം തൊണ്ടവേദനയും സഹിച്ചാണ് കളിക്കാനിറങ്ങിയതെന്ന് മെസ്സി വെളിപ്പെടുത്തിയത്. കളിക്കളത്തില്‍ എളുപ്പത്തില്‍ മൂവ് ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും ക്വാര്‍ട്ടറിലെത്താന്‍ ടീമിന് വിജയം പ്രധാനമായതിനാലാണ് കളിക്കാന്‍ ഇറങ്ങിയതെന്നും മെസ്സി പറഞ്ഞു.
 
ചിലിയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചതോടെ ഗ്രൂപ്പ് മത്സരത്തില്‍ പെറുവിനെതിരെയുള്ള പോരാട്ടത്തില്‍ മെസ്സിയുണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. ചിലിക്കെതിരെ മെസ്സിയുടെ കോര്‍ണറില്‍ നിന്നായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍ വന്നത്. ഗ്രൂപ്പിലെ പെറുവിനെതിരായ മത്സരഫലം പ്രസക്തമല്ലാത്തതിനാല്‍ തന്നെ അടുത്ത മത്സരത്തില്‍ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് ആദ്യ ഇലവനില്‍ അവസരം നല്‍കാന്‍ ശ്രമിക്കുമെന്ന് മത്സരശേഷം കോച്ച് ലയണല്‍ സ്‌കലോണി പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാകും മെസ്സി തിരികെ ടീമിനൊപ്പം ചേരുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article