Brazil vs Costa Rica, Copa America 2024: ബ്രസീലിനെ സമനിലയില്‍ തളച്ച് കോസ്റ്ററിക്ക

രേണുക വേണു

ചൊവ്വ, 25 ജൂണ്‍ 2024 (08:50 IST)
Brazil

Brazil vs Costa Rica Match Result: കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങി കരുത്തരായ ബ്രസീല്‍. കോസ്റ്ററിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഗോള്‍രഹിത സമനിലയാണ് ബ്രസീല്‍ വഴങ്ങിയത്. മത്സരത്തിലുടനീളം മികച്ച കളി പുറത്തെടുത്തിട്ടും ഒരൊറ്റ അവസരം പോലും ലക്ഷ്യത്തിലെത്തിക്കാന്‍ ബ്രസീലിനു സാധിച്ചില്ല. 
 
മത്സരത്തിന്റെ 30-ാം മിനിറ്റില്‍ റഫീനയുടെ പാസിലൂടെ മാര്‍ക്വീനോസ് ബ്രസീലിനായി കോസ്റ്ററിക്കയുടെ വല ചലിപ്പിച്ചതാണ്. എന്നാല്‍ വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിച്ചു. ഓഫ് സൈഡ് ആയതിനാലാണ് മാര്‍ക്വീനോസ് നേടിയ ഗോള്‍ അനുവദിക്കാതിരുന്നത്. 
 
ഒന്നാം പകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയിലും പലവട്ടം ബ്രസീല്‍ മുന്നേറ്റങ്ങള്‍ കോസ്റ്ററിക്കയ്ക്ക് ഭീഷണി ഉയര്‍ത്തിയെങ്കിലും ഒരു ഗോള്‍ പോലും പിറന്നില്ല. ഗ്രൂപ്പ് ഡിയില്‍ കൊളംബിയ, പരഗ്വായ് എന്നീ ടീമുകള്‍ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത കളികള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍