ഇന്ത്യൻ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ വീണ്ടും കോടതിയിലേക്ക്. ജീവനാംശം ലഭിക്കണമെന്ന ആവശ്യവുമായിട്ടാണ് ഇവര്‍ ഇപ്പോള്‍ രംഗത്തുവന്നത്. മാസം 10 ലക്ഷം രൂപയും അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാനുള്ള അവകാശവും ഉന്നയിച്ചാണ് ഹസിൻ ഹര്‍ജി സമര്‍പ്പിച്ചത്.
മൂന്ന് ആവശ്യങ്ങളാണ് അഭിഭാഷകന് വഴി ഹസിന് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. മാസംതോറും താരം പത്തുലക്ഷം രൂപ, മകളെ വിട്ടു നല്‍കണം, യാദവ് പൂരിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്താക്കാന്‍ പാടില്ല എന്നീ ആവശ്യങ്ങളാണ് അവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വര്‍ഷം 100 കോടിയിലേറെ രൂപ വരുമാനമുള്ള ഷമിക്ക് താന്‍ ചോദിച്ച പണം നല്കാന് ബുദ്ധിമുട്ടുണ്ടാകില്ല. ഭാര്യയേയും മകളെയും സംരക്ഷിക്കേണ്ട ചുമതലയുള്ള അദ്ദേഹം മകള്‍ക്ക് 3 ലക്ഷം രൂപയും ഭാര്യയായ തനിക്ക് 7 ലക്ഷം രൂപയും നല്‍കണമെന്നും ഹസിൻ ആവശ്യപ്പെടുന്നു.
ഷമി, അമ്മ അന്‍ജുമാന്‍ അരേ ബീഗം, സഹോദരി സബീനാ അഞ്ജും, സഹോദരന് മുഹമ്മ ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പര്‍വീണ്‍ എന്നിവര്‍ക്കെതിരേ ചൊവ്വാഴ്ച രാവിലെയാണ് ഹസിന് ഹര്‍ജി ഫയല്‍ ചെയ്തത്. മാര്‍ച്ച് 8ന് ഇവര്‍ക്കെല്ലാം എതിരെ ജഹാന് യാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയും നിലനില്‍ക്കുന്നുണ്ട്.
ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് ഷമിക്കെതിരെ പൊലീസ് എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്. വധശ്രമം, ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഷമി വിഷം കലര്‍ത്തി കൊല്ലാന്‍ നോക്കിയെന്നും അദ്ദേഹത്തിന്റെ സഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ പ്രേരിപ്പിച്ചെന്നും പൊലീസില്‍ നല്കിയ പരാതിയില്‍ ഹസിന് വ്യക്തമാക്കിയിട്ടുണ്ട്.