ഒരു മത്സരത്തിൽ രണ്ട് മെയ്‌ഡൻ ഓവറുകൾ, സിറാജിനൊപ്പമെത്തി ഹർഷലും

Webdunia
വ്യാഴം, 31 മാര്‍ച്ച് 2022 (18:07 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മത്സരത്തിലെ ഉജ്ജ്വല പ്രകടനത്തോടെ ബൗളിങിൽ വമ്പൻ റെക്കോർഡ് നേട്ടത്തിനൊപ്പമെത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. നാലോവറില്‍ രണ്ടു മെയ്‌ഡനുൾപ്പടെ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് കൊൽക്കത്തയ്ക്കെതിരെ ഹർഷൽ നേടിയത്.
 
മത്സരത്തിലെ പ്രകടനത്തോടെ എലൈറ്റ് ക്ലബിൽ അംഗമാകാൻ ഹർഷലിനായി. ഐപിഎൽ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടു മെയ്ഡനുകൾ രണ്ടാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്. ആർസിബിയുടെ തന്നെ മുഹമ്മദ് സിറാജാണ് ഈ ലിസ്റ്റിലുള്ള മറ്റൊരു താരം.
 
2020 ഐപിഎല്ലിൽ കൊൽക്കത്തയ്ക്കെതിരെയായിരുന്നു സിറാജിന്റെ മാജിക്കൽ സ്പെൽ.നാലോവറില്‍ തുടര്‍ച്ചയായ രണ്ടു മെയ്ഡുനകളടക്കം എട്ടു റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് സിറാജ് അന്ന് നേടിയത്. നാലോവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകളാണ് ഹർഷൽ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article