ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും മുൻ ഇന്ത്യൻ നായകനായ വിരാട് കോലിക്ക് തിളങ്ങായിരുന്നില്ല. കരിയറിന്റെ ഏറ്റവും മോശം ഫോമിൽ നിൽക്കുന്ന കോലി 7 പന്തുകൾ നേരിട്ട് 12 റൺസാണ് കഴിഞ്ഞ മത്സരത്തിൽ നേടിയത്. ആദ്യ മത്സരത്തിൽ 41 റൺസുമായി തിളങ്ങിയ കോലിയുടെ പ്രകടനത്തെ പറ്റി സമ്മിശ്രമായ അഭിപ്രായമാണ് വരുന്നത്.
സമ്മിശ്ര പ്രകടനത്തിനടയിലും കോലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ആര്‍സിബി താരവും ഉറ്റ സുഹൃത്തുമായ എബി ഡിവില്ലിയേഴ്‌സ്. ഈ സീസണിൽ കോലി 600ൽ അധികം റൺസ് കണ്ടെത്തുമെന്നാണ് എബിഡി പറയുന്നത്. ക്യാപ്‌റ്റൻ സ്ഥാനം ഒഴിഞ്ഞ കോലിക്ക് സമ്മർദ്ദങ്ങളില്ലാതെ കളിക്കാനാകുമെന്നാണ് ഡിവില്ലിയേഴ്‌സിന്റെ അവകാശവാദം.