എന്തൊരു പ്രതിഭയാണവൻ! സഞ്ജു ഷോയിൽ മതിമറന്ന് മുൻതാരങ്ങൾ

ബുധന്‍, 30 മാര്‍ച്ച് 2022 (12:21 IST)
ഐപിഎൽ പതിനഞ്ചാം സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മികച്ച പ്രകടനവുമായി തിളങ്ങിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെ വാനോളം ‌പുകഴ്‌ത്തി ഇതിഹാസതാരങ്ങൾ. മത്സരത്തിൽ 5 സിക്‌സുകളുടെയും 3 ഫോറുകളുടെയും അകമ്പടിയിൽ 27 പന്തിൽ 55 റൺസായിരുന്നു സഞ്ജു അടിച്ചെടുത്തത്.
 
 മുന്‍ താരങ്ങളായ കൃഷ്ണമാചാരി ശ്രീകാന്ത്, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങി നിരവധി പേരാണ് സഞ്ജുവിനെ പ്രശംസകൊണ്ട് മൂടിയത്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്ന ശ്രീകാന്ത് ട്വിറ്ററിൽ കുറിച്ചതിങ്ങനെ.. 'ദൈവമേ, എന്തൊരു കഴിവാണ് അവന്. നിങ്ങളുടെ ബാറ്റിംഗില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനെ തോന്നുന്നില്ല.'
 
എടുത്തുപറയേണ്ട പ്രകടനമാണ് സഞ്ജു നടത്തിയതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് അഭിപ്രായപ്പെട്ടു. സഞ്ജുവിനെ കണ്ടുകൊണ്ടിരിക്കുന്നത് തന്നെ സന്തോഷമുള്ള കാഴ്‌ചയാണെന്നാണ് മറ്റൊരു ഇതിഹാസ താരമായ മദൻ ലാൽ അഭിപ്രായപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍