ഹൈദരാബാദിനെതിരെ അഞ്ച് സിക്‌സറുകളും 3 ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ഇതോടെ രാജസ്ഥാനായി ഏറ്റവും കൂടുതൽ സിക്‌സുകളെന്ന റെക്കോർഡ് സഞ്ജു സ്വന്തം പേരിലാക്കി. നിലവിൽ 110 സിക്‌സറുകളാണ് സഞ്ജുവിന്റെ അക്കൗൺറ്റിലുള്ളത്. മുൻ രാജസ്ഥാൻ താരമായ ഷെയ്ന്‍ വാട്‌സണെയാണ് താരം മറികടന്നത്. 69 സിക്‌സറുകളുമായി ജോസ് ബട്ട്‌ലറാണ് മൂന്നാം സ്ഥാനത്ത്.
നിലവില്‍ രാജസ്ഥാന്‍- ഹൈദരാബാദ് മത്സരത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജുവാണ്. മത്സരം തുടങ്ങുന്നതിന് മുമ്പ് 512 റണ്‍സാണ് സഞ്ജുവിന്റ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. അജിന്‍ക്യ രഹാനെ (347), ശിഖര്‍ ധവാന്‍ (253), മനീഷ് പാണ്ഡെ (246), ഡേവിഡ് വാര്‍ണര്‍ (241), എന്നിവരാണ് പിന്നാലെയുള്ളത്.
ഐപിഎൽ സീസണിന്റെ ആദ്യ മത്സരത്തിൽ കഴിഞ്ഞ രണ്ട് സീസണിലും മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. കഴിഞ്ഞ സീസണില്‍ 119 റണ്‍സുമായിട്ടാണ് സഞ്ജു സീസണ്‍ തുടങ്ങിയത്. അതിന് മുമ്പ് 72 റണ്‍സും സഞ്ജു സ്വന്തമാക്കി.സഞ്ജുവിന് പുറമെ മറ്റൊരു മലയാളി താരം ദേവ്ത്ത് പടിക്കല്‍ (29 പന്തില്‍ 41), ജോസ് ബട്‌ലര്‍ (28 പന്തില്‍ 35), ഷിംറോണ്‍ ഹെറ്റ്മയേര്‍ (13 പന്തില്‍ 32) എന്നിവർ തിളങ്ങിയപ്പോൾ 210 റൺസാണ് രാജസ്ഥാൻ അടിച്ചുകൂട്ടിയത്.