ഐപിഎല്ലിൽ സാധിയ്ക്കമെങ്കിൽ ടീം ഇന്ത്യയിലും സാധിയ്ക്കും, ഇന്ത്യയ്കായി ഇനിയും ടി20 കളിയ്ക്കണം: ഹർഭജൻ സിങ്

Webdunia
തിങ്കള്‍, 25 മെയ് 2020 (14:09 IST)
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരി ഒരാളാണ് ഹർഭജൻ സിങ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായ ഹർഭജൻ ഇതുവരെ അന്താരാഷ്ട ക്രിക്കറ്റിൽനിന്നും വിരമിച്ചിട്ടില്ല. അതിന് കാരണവുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ഇനിയും കളിയ്ക്കണം എന്ന ആഗ്രഹം താരത്തിനുണ്ട്. ആ ആഗ്രഹം ഇപ്പോൾ തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഹർഭജൻ സിങ്. ടീ20യിൽ ഇന്ത്യയ്ക്കായി ഇനിയും കളിയ്ക്കണം എന്ന് ഹർഭജൻ പറയുന്നു.
 
'ബൗളര്‍മാരെ സംബന്ധിച്ച് കടുപ്പമേറിയ ടൂര്‍ണമെന്റാണ് ഐപിഎല്‍. കാരണം ഗ്രൗണ്ടുകള്‍ ചെറുതാണ്, മാത്രമല്ല ലോകത്തിലെ മുന്‍നിര താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ കളിക്കുകയും ചെയ്യുന്നു. അവര്‍ക്കെതിരേ പന്തെറിയുകയെന്നത് വെല്ലുവിളി തന്നെയാണ്. ഐപിഎല്ലില്‍ അവര്‍ക്കെതിരേ മികച്ച ബൗളിങ് കാഴ്ചവയ്ക്കുന്ന എനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലും ഇതാവര്‍ത്തിക്കാന്‍ കഴിയും. എനിക്കു ഒരുപാട് പ്രായമായിപ്പോയി എന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത് ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ കൡക്കുന്നില്ല എന്നതും അവര്‍ മറ്റൊരു കാരണമായി കണക്കാക്കുന്നു. 
 
കഴിഞ്ഞ നാല്-അഞ്ച് വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല എന്നത് ശരി തന്നെ. എന്നാൽ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും സെലക്ടര്‍മാര്‍ എന്നെ കണ്ടില്ലെന്നു നടിക്കുകയാണ്. ഐപിഎല്ലില്‍ ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് വാര്‍ണര്‍ തുടങ്ങി മുൻനിര ബാറ്റ്സ്‌മാൻമാരെ പുറത്താക്കാന്‍ എനിക്കായിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലും അതെനിക്ക് കഴിയുമെന്നു നിങ്ങള്‍ക്കു തോന്നുന്നില്ലേ? 
 
എന്നാല്‍ ഇതൊന്നും എന്റെ കൈയ്യിലല്ല. നിലവിലെ ഇന്ത്യന്‍ ടീമിനെ നോക്കിയാല്‍ എന്നെ ടിമിലെടുക്കുന്നതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല. ഹര്‍ഭജന്‍ പറഞ്ഞു.  2016 ലാണ് ഹർഭജൻ സിങ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. എന്നാൽ ഐപിഎല്ലിൽ മികച്ച റെക്കോർഡ് തന്നെ താരത്തിനുണ്ട്. ഐപിഎല്ലിലെ മൂന്നാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനാണ് ഭാജി. 157 ഇന്നിങ്‌സുകളില്‍ നിന്നും 150 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

Next Article