ഇന്ത്യന്‍ ടീമില്‍ രണ്ട് ഗ്രൂപ്പ്, ഒരു വിഭാഗം താരങ്ങള്‍ രാഹുലിനൊപ്പം; ഡ്രസിങ് റൂം കാഴ്ച വെളിപ്പെടുത്തി മുന്‍ പാക് താരം

Webdunia
വെള്ളി, 21 ജനുവരി 2022 (13:19 IST)
ഇന്ത്യന്‍ ടീമില്‍ ഗ്രൂപ്പിസം ശക്തമാണെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം ദാനിഷ് കനേരിയ. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് ഡ്രസിങ് റൂമില്‍ ഇരിക്കുന്നതെന്ന് കനേരിയ വെളിപ്പെടുത്തി. 
 
'ഇന്ത്യന്‍ ടീം ഡ്രസിങ് റൂമില്‍ രണ്ടു ഗ്രൂപ്പുകളായി ഇരിക്കുന്നത് ഞങ്ങള്‍ കണ്ടു, കോലിക്കൊപ്പം ഒരു വിഭാഗവും മറ്റൊരു വിഭാഗം നിലവിലെ ക്യാപ്റ്റന്‍ രാഹുലിനൊപ്പവും,'- തന്റെ യുട്യൂബ് ചാനലില്‍ കനേരിയ പറഞ്ഞു. നായകനായിരുന്ന സമയത്തെ പോലെയല്ല കോലിയുടെ ഇപ്പോഴത്തെ മനോഭാവമെന്നും ടീം പ്ലെയര്‍ എന്ന നിലയില്‍ അദ്ദേഹം തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article