Cricket worldcup 2023: 2023 ലോകകപ്പില്‍ വാര്‍ണറില്‍ നിന്നും മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നു: പാറ്റ് കമ്മിന്‍സ്

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2023 (13:47 IST)
2023ലെ ഏകദിന ലോകകപ്പില്‍ ഓപ്പണിംഗ് താരം ഡേവിഡ് വാര്‍ണറില്‍ നിന്നും മികച്ച പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നതെന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. ഒക്ടോബര്‍ 8ന് ഇന്ത്യയ്‌ക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. മത്സരത്തിന് മുന്നോടിയായി സംസാരിക്കവെയാണ് കമ്മിന്‍സ് മനസ്സ് തുറന്നത്.
 
ഇന്ത്യക്കെതിരെ കളിക്കുന്നതിന്റെ മുന്നൊരുക്കമായി ഓസീസ് താരങ്ങളെല്ലാം ഒരുപാട് സ്പിന്‍ ബൗളിങ്ങിനെതിരെ ബാറ്റ് ചെയ്ത് പരിശീലനം നടത്തിയെന്നും കമ്മിന്‍സ് പറയുന്നു. ഇന്ത്യയില്‍ ഞങ്ങളുടെ ഒരുപാട് താരങ്ങള്‍ സ്ഥിരമായി കളിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയിലെ സാഹചര്യങ്ങളെ പറ്റിയും ബൗളര്‍മാരെ പറ്റിയും വ്യക്തമായ ധാരണയുണ്ട്. ഏകദിനത്തില്‍ ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡാണ് ഓസ്‌ട്രേലിയയ്ക്കുള്ളത്. രാജ്‌കോട്ടിലെ വിജയം ഞങ്ങള്‍ക്ക് ആത്മവിശ്വാസം തരുന്നുണ്ട്. വാര്‍ണറുടെ കാര്യം പറയുകയാണെങ്കില്‍ കഴിഞ്ഞ ഒരു മാസമായി മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നത്. ടീമിന് മികച്ച തുടക്കം നല്‍കാന്‍ അവന് സാധിക്കുന്നുണ്ട്. വാര്‍ണറെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച ടൂര്‍ണമെന്റാകുമെന്ന് പ്രതീക്ഷിക്കുന്നു. കമ്മിന്‍സ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article