India vs Bangladesh, Asian Games Cricket Semi Final: ബംഗ്ലാദേശിനെ മൂന്നക്കം കാണാന്‍ അനുവദിക്കാതെ ഇന്ത്യ, സായ് കിഷോറിന് മൂന്ന് വിക്കറ്റ്
India vs Bangladesh, Asian Games Cricket Semi Final: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 97 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 29 പന്തില്‍ പുറത്താകാതെ 24 റണ്‍സ് നേടിയ ജാകര്‍ അലി, 32 പന്തില്‍ 23 റണ്‍സ് നേടിയ പര്‍വേസ് ഹൊസൈന്‍ എന്നിവര്‍ മാത്രമാണ് ചെറുത്തുനില്‍പ്പിന് ശ്രമിച്ചത്.
ഇന്ത്യക്ക് വേണ്ടി സായ് കിഷോര്‍ നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം.