Cricket worldcup 2023: നസീം ഷായുടെ ശസ്ത്രക്രിയ കഴിഞ്ഞു, പാകിസ്ഥാൻ താരങ്ങൾക്ക് ലോകകപ്പിൽ ആശംസ നേർന്ന് താരം

വ്യാഴം, 5 ഒക്‌ടോബര്‍ 2023 (20:30 IST)
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പാാകിസ്ഥാൻ യുവ പേസർ നസീം ഷായുടെ താർവിജയകരമായി പൂർത്തിയായി. തോളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഇന്നലെ പാകിസ്ഥാൻ ആരാധകർക്കും ടീമിനും ലോകകപ്പിൽ ആശംസനേർന്നുകൊണ്ട് വീഡിയോ സന്ദേശം അയച്ചു. താൻ സുഖം പ്രാപിച്ചുവരികയാണെന്നും ലോകകപ്പിൽ പാകിസ്ഥാൻ ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നും നസീം ഷാ പറഞ്ഞു.
 
ഏഷ്യാകപ്പിൽ ഇന്ത്യക്കെതിരായ ഏകദിനമത്സരത്തിനിടെയിലായിരുന്നു നസീം ഷായ്ക്ക് പരിക്കേറ്റത്. ലോകകപ്പിൽ താരത്തിന് പകരം ഹസൻ അലിയെയാണ് പാകിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയത്. ഷഹീൻ ഷാ അഫ്രീദിക്കൊപ്പം ഹാരിസ് റൗഫും ഹസൻ അലിയുമാണ് നിലവിൽ പാക് ബൗളിങ്ങിനെ നയിക്കുന്നത്. നാളെ നെതർലാൻഡ്സിനെതിരെയാണ് ലോകകപ്പിൽ പാകിസ്ഥാൻ്റെ ആദ്യ മത്സരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍