Cricket worldcup 2023:ഇത് കാവിയോ, അതോ ഓറഞ്ചോ?, ടീം ഇന്ത്യയുടെ സർപ്രൈസ് ജേഴ്സി കണ്ട ഞെട്ടലിൽ ക്രിക്കറ്റ് ലോകം
ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ജെഴ്‌സി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആദ്യമത്സരത്തിന് മുന്നോടിയായുള്ള പരിശീലനങ്ങള്‍ക്കായി ടീം ഇറങ്ങിയപ്പോഴാണ് താരങ്ങള്‍ ഇന്ത്യയുടെ പുതിയ പരിശീലന ജേഴ്‌സി അണിഞ്ഞത്. ഇതിന് മുന്‍പ് ആകാശനീല നിറത്തിലുള്ളതായിരുന്നു ഇന്ത്യയുടെ പരിശീലന ജേഴ്‌സി. എന്നാല്‍ കാവി നിറത്തിനോട് സാമ്യമുള്ള ഓറഞ്ച് ജേഴ്‌സിയാണ് ഇപ്പോള്‍ ടീമിന്റേത്.
നേരത്തെ തന്നെ ലോകകപ്പിലെ പ്രധാനമത്സരങ്ങളെല്ലാം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലേക്ക് മാറ്റിയതില്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ സജീവമായിരുന്നു. അതിനിടെയാണ് ജേഴ്‌സിയിലും കാവി നിറം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം. ഇംഗ്ലണ്ടിനെതിരെയും നെതര്‍ലന്‍ഡ്‌സിനെതിരെയുമുള്ള ഇന്ത്യയുടെ സന്നാഹമത്സരങ്ങള്‍ മഴമൂലം ഒഴിവാക്കിയിരുന്നു. സന്നാഹമത്സരങ്ങള്‍ ഒന്നും തന്നെ കളിക്കാതെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പിന് ഇറങ്ങുന്നത്.